ദേശീയ യോഗാസന മത്സരത്തിൽ വീണ്ടും സ്വർണ തിളക്കവുമായി പട്ടാമ്പി സ്വദേശി യോഗാചാര്യൻ എം. മാധവൻ. തുടർച്ചയായി അഞ്ച് തവണ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് കേരളത്തിലെക്ക് മെഡലുകൾ കൊണ്ടുവന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം
ഇന്ത്യൻ യോഗാ ഫെഡറേഷൻ ഹരിയാനയിലെ ഫരിതബാദിൽ 2022 – മാർച്ച് 25 മുതൽ 27 വരെ നടത്തിയ ദേശീയയോഗാസനമത്സരത്തിൽ കേരളത്തിന്റെ പ്രതിനിധികളിൽ ഒരാളായാണ് പട്ടാമ്പി തിരുവേഗപ്പുറ വിളത്തൂർ സ്വദേശിയായ യോഗാചാര്യ എം.മാധവൻ പങ്കെടുത്തത്.
മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും എം. മാധവന് ലഭിച്ചു. 2018 – ലും എം.മാധവന് ഇവിടെ വച്ച് ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും ലഭിച്ചിട്ടുണ്ട്. തുടർച്ചയായി അഞ്ച് തവണ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് കേരളത്തിലെക്ക് മെഡലുകൾ കൊണ്ടുവന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
25 വർഷ കാലമായി യോഗവിദ്യ രംഗത്ത് നിറഞ്ഞു നിൽക്കുന്ന എം.മാധവൻ നിരവധി ശിഷ്യ സമ്പത്തിന് ഉടമയാണ്, ഒരു ജൈവ കർഷകൻ കൂടിയാണ് യോഗാചാര്യൻ എം.മാധവൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക