കൊച്ചി: ദിലീപിന്റെ വീട്ടില്‍ ചായകുടിക്കാനല്ല പോയതെന്ന് സംവിധായകന് രഞ്ജിത്ത്. ഫിയോക്കിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയത്. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്നും രഞ്ജിത്ത് ചോദിച്ചു.
സര്‍ക്കാരിന്റെ മുഖമാണെങ്കിലും സിനിമ പ്രവര്‍ത്തകരുമായി ബന്ധം തുടരും. അതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും രഞ്ജിത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ഫിയോക്കിന്റെ വേദിയിൽ ഒരുമിച്ചെത്തി ദിലീപും സംവിധായകൻ രഞ്ജിത്തും
നടൻ ദിലീപും സംവിധായകൻ രഞ്ജിത്തും തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ വേദിയിൽ ഒരുമിച്ചെത്തി.
ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദപരാമർശങ്ങൾക്കിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ തനിക്ക് ലഭിച്ച സ്വീകരണം ഫിയോക്കിൽ നിന്ന് സ്വീകരിക്കുകയായിരുന്നു രഞ്ജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക