കൊച്ചി: നടൻ ദിലീപും സംവിധായകൻ രഞ്ജിത്തും തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ വേദിയിൽ ഒരുമിച്ചെത്തി.
ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദപരാമർശങ്ങൾക്കിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ തനിക്ക് ലഭിച്ച സ്വീകരണം ഫിയോക്കിൽ നിന്ന് സ്വീകരിക്കുകയായിരുന്നു രഞ്ജിത്ത്. അതെസമയം ഫിയോക്കിന്റെ ജനറൽ ബോഡി യോഗം കൊച്ചിയിൽ തുടരുകയാണ്.
നടി ഭാവനയെ ചലച്ചിത്രമേളയില്‍ അതിഥിയായി ക്ഷണിച്ചതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് മുൻപ് ദിലീപിനെ ജയിലിൽ പോയി കണ്ടത് വിവാദമായതും.
ഒറ്റയാനെക്കുറിച്ച് അയൽവാസിയെ അറിയിച്ചു; മടങ്ങും വഴി കാട്ടാന നിലത്തടിച്ചു കൊന്നു
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് പിന്നീട് രഞ്ജിത്ത് വിശദീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലെ വിലകുറഞ്ഞ വഷളത്തരങ്ങൾക്ക് മറുപടി പറയാൻ താത്പര്യമില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചിരുന്നു.
ഇതിനിടെയാണ് ദിലീപ് ചെയർമാനായ ഫിയോക്കിന്റെ വേദിയിൽ രഞ്ജിത്ത് എത്തുന്നത്. തിയറ്റർ ഉടമകളുടെ പ്രശനങ്ങൾ സർക്കാരിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് ഫിയോക് വേദിയിൽ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക