തിരുവനന്തപുരം: മാണി സി കാപ്പന്റെ വിമർശനത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാപ്പൻ പരസ്യമായി ഇത്തരം പരാമർശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കിൽ അത് തന്നോടായിരുന്നു പറയേണ്ടിയിരുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
മാണി സി കാപ്പൻ ഇത് വരെ പരാതിയുമായി എന്റെ അടുത്ത് വന്നിട്ടില്ല, പരാതിയുണ്ടെങ്കിൽ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്.
ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് എംപിമാർ, വിജയ് ചൗക്കിൽ പാർട്ടി എംപിമാർ ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി
ഇനി അഥവാ പരാതിയുണ്ടെങ്കിൽ പരിഹരിക്കും, ആർഎസ്പിയുടെ പരാതി പരിഹരിച്ചു. ഇതായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക