തിരുവനന്തപുരം: യുഡിഎഫ് സംവിധാനത്തിൽ മാണി സി കാപ്പന് പരാതി ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മാണി സി കാപ്പൻ യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും കാപ്പൻ നിലപാടുള്ള ആളാണെന്നും എൽഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.
ഘടകകക്ഷികൾ പറയുന്നത് ന്യായമെങ്കിൽ പരിഹരിക്കുന്ന മുന്നണിയാണ് യുഡിഎഫ് എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. യുഡിഎഫ് ഭംഗിയായി പോകണമെന്ന നിലയിലാണ് കാപ്പന് അങ്ങനെ പറഞ്ഞതെന്നാണ് തിരുവഞ്ചൂർ പറയുന്നത്.
മാണി സി കാപ്പൻ ഇത് വരെ പരാതിയുമായി എന്റെ അടുത്ത് വന്നിട്ടില്ല, പരാതിയുണ്ടെങ്കിൽ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു; പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
വി ഡി സതീശൻ പറഞ്ഞത് കാപ്പൻ തെറ്റിധരിച്ചതാണ്. നിയമസഭയിലെ സ്വാഭാവിക നടപടിയെ കുറിച്ചാണ് സതീശൻ സൂചിപ്പിച്ചത്. ഓരോ ഘടകകക്ഷിക്കും വ്യക്തിത്വമുണ്ടെന്ന് തിരുവഞ്ചൂർ അംഗീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക