കേന്ദ്ര ബജറ്റിലും സംസ്ഥാന ബജറ്റിലും ഉൾപ്പെട്ടിരുന്ന നികുതി വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരും. പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നതോടെയാണ് നികുതി വർധനവും ഉണ്ടാകുന്നത്. അഞ്ച് ശതമാനം വര്‍ധനവാണ് കുടിവെള്ളത്തിനുള്ള നികുതിയുടെ അടിസ്ഥാന നിരക്കില്‍ വരുന്നത്. ഇന്ധന, പാചകവാതക വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കിലും വർധനവ് വരുന്നത്.
ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന ഇന്ന് മുതൽ ഇല്ല, സര്‍ക്കാര്‍ ഉത്തരവ് ഒരാഴ്ചയ്ക്ക് ശേഷം
സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നിലവിൽ വരും. ആയതിനാൽ വാഹന രജിസ്ട്രേഷൻ , ഫിറ്റ്നസ് നിരക്കുകളും വർധിക്കും.
നിങ്ങളുടെ സ്തനങ്ങൾക്ക് വലിപ്പ വ്യത്യാസമുണ്ടോ? ഇത് കാന്‍സര്‍ ലക്ഷണമാണോ?
അടിസ്ഥാന ഭൂനികുതിയിൽ എല്ലാ സ്ലാബുകളിലെയും നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക