രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കൂട്ടി. 256 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ എല്‍ പി ജി സിലിണ്ടര്‍ വില 2256 രൂപയായി.
അടിക്കടിയുണ്ടായകുന്ന ഇന്ധന വിലയില്‍ രാജ്യത്തെ ജനങ്ങള്‍ നട്ടംതിരിയുന്നതിനിടെയാണ് പാചകവാതകത്തിന്റേയും വില കൂട്ടുന്നത്.
വാണിജ്യ ആവശ്യത്തിനുള്ള ഇന്ധന വിലയിലെ വര്‍ധനവ് ഹോട്ടലുകളിലും മറ്റും വരും ദിവസങ്ങളില്‍ വലിയ വിലക്കയറ്റത്തിന് കാരണമാകാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക