സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ ആയിരിക്കില്ല വർധിപ്പിച്ച നിരക്ക് നിലവിൽ വരിക. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങുവാൻ ഇനിയും ഒരാഴ്ച കൂടി എടുക്കും.
ഓര്‍ഡിനറി ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഫയര്‍ സ്റ്റേജുകള്‍ പ്രത്യേകം നിശ്ചയിക്കണം. ഇതുൾപ്പെടെ തീരുമാനിക്കേണ്ടതുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.
ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തുന്നത്. എന്നാൽ, വിദ്യാർഥികളുടെ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം അന്യായമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ഇക്കാര്യം പരിശോധിക്കാന്‍ കമ്മീഷനെ വയ്ക്കാനാണ് തീരുമാനം. ഓട്ടോ ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാവും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകള്‍ നിലവില്‍ വരുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക