ഏപ്രിൽ മാസത്തിൽ സാധാരണയുള്ളതിനേക്കാൾ കൂടുതൽ മഴ ലഭിക്കുവാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാര്‍ച്ച് മാസത്തില്‍ 45 ശതമാനം അധികം വേനല്‍ മഴ ലഭിച്ചിട്ടുണ്ട്.
ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററായിരുന്നു. പകൽ സമയങ്ങളിൽ സാധാരണയെക്കാള്‍ കുറവ് താപനില അനുഭവപ്പെട്ടേക്കാം എന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക