ചലച്ചിത്ര അക്കാഡമിയുടെ സാരഥിയായ രഞ്ജിത്തിനും മറ്റംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് മോഹന്‍ലാല്‍.
വായനയിലൂടെ ഗ്രഹിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സമകാലിക ലോകത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടാന്‍ സിനിമയ്ക്ക് കഴിയുമെന്നും കൊച്ചിയില്‍ നടക്കുന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മറ്റു ജനവിഭാഗങ്ങളുടെ സംസ്കാരത്തെ കുറിച്ചും ജീവിതരീതിയെ കുറിച്ചും അറിവ് പകര്‍ന്നു നല്കുന്നതില് ചലച്ചിത്രമേളകള്‍ പങ്കുവഹിക്കുന്നു.
ലോകസിനിമിയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ അറിയാനും അതനുസരിച്ച് നമ്മുടെ സിനിമയെ പ്രമേയപരമായി നവീകരിക്കാനും ചലച്ചിത്രകാരന്മാര്ക്ക് ഇത്തരം മേളകള്‍ പ്രചോദനം പകരും. നല്ല സിനിമകള്‍ തീയേറ്ററിലെ ബിഗ് സ്ക്രീനില്‍ തന്നെ കാണാനുള്ള അവസരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക