തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കൂടുതലായി ലഭിക്കുന്നതോടെ സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ശമനമുണ്ടാകും.
സംസ്ഥാനത്ത് മാര്‍ച്ച് മാസത്തില്‍ വേനല്‍ മഴ 45% അധികം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് ഏപ്രില്‍ മാസത്തില്‍ 105.1 മില്ലിമീറ്ററാണ്.
അതേസമയം അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക