മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഹേട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചു. ഈ അവസരത്തിൽ ചിത്രം വിജയകരമാക്കിയ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് മമ്മൂട്ടി.
‘ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തീർത്ത എല്ലാം പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ.
ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം’, എന്നാണ് ഹോട്സ്റ്റാർ പുറത്തിറക്കിയ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞത്.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.
റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴിതാ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നത്.
പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. മാത്രവുമല്ല കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക