സംസ്ഥാനത്ത് കെ റെയില്‍ – സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സംസ്ഥാന സർക്കാർ. പദ്ധതിക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭവും നടക്കുന്നുണ്ട്. ഇപ്പോഴിതാ സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
സ്കൂളും പരിസരവും ലഹരി വിമുക്തമാകണം, നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കഴിഞ്ഞ ദിവസം കെ റെയിൽ വിഷയം സംബന്ധിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി വി മുരളീധരൻ വീടുകൾ കയറിയിറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കെ റെയില്‍ – സില്‍വര്‍ലൈന്‍ പദ്ധതിയിൽ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കുതിരാന്‍ വിഷയത്തിലും സംസ്ഥാനത്തെ എതിര്‍ക്കുന്ന നടപടി വി മരളീധരനില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസന വിഷയത്തില്‍ അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക