അന്തരിച്ച പ്രശസ്ത സിനിമാ, നാടക നടന് കൈനകരി തങ്കരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് മുരളി ഗോപി. മുരളി ഗോപി രചന നിര്‍വ്വഹിച്ച, പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭം ലൂസിഫറില്‍ തങ്കരാജ് പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയോട് അടുപ്പമുള്ള നെടുമ്പള്ളി കൃഷ്ണന് എന്ന കഥാപാത്രത്തെയാണ് തങ്കരാജ് അവതരിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും ഈ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരുന്നുവെന്ന് മുരളി ഗോപി പറയുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മനസ്സിൽ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മൾ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികൾ, മുരളി ഗോപി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക