സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തിരിക്കുകയാണ് ചണ്ഡിഗഡ്. പുതിയ കേസുകൾ സംസ്ഥാനത്ത് വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ നേരത്തെ തന്നെ നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയിരുന്നു.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തതിന് ഇനി മുതൽ പിഴ ചുമത്തുകയില്ലെന്ന് ഉത്തരവിൽ അറിയിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ മാനദണ്ഡങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. കേസുകൾ കുറയുന്നത് കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നീക്കുകയും പൊതു സ്ഥലങ്ങളിൽ മാസ്ക് ഓപ്ഷണൽ ആക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക