രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വർധനയിൽ പ്രതികരണവുമായി കേന്ദ്രം. മരുന്നുകളുടെ വില കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാളവ്യ വ്യക്തമാക്കി. സർക്കാരല്ല വില നിയന്ത്രിക്കുന്നതെന്നും ഹോൾസെയിൽ സൂചികയുടെ അടിസ്ഥാനത്തിലാണ് മരുന്നുകൾക്ക് വില നിശ്ചയിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ 8 വയസ്സുകാരനെ പതിമൂന്നുകാരൻ തട്ടിക്കൊണ്ടുപോയി കല്ലിനിടിച്ച് കൊലപ്പെടുത്തി
മരുന്നുകളുടെ മൊത്തവില സൂചിക 10.76 ശതമാനം വർധിച്ചിട്ടുള്ളതായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി കഴിഞ്ഞ മാസമാണ് അറിയിച്ചത്. 800 മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിലക്കയറ്റത്തിൽ ഇതെത്തി.
പാരസെറ്റാമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ ഗുളികകള്‍ മുതല്‍ ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വരെ വില ഉയരുവാൻ കാരണമായി. ജീവിതശൈലീ രോഗത്തിന് സ്ഥിരം മരുന്നുകള്‍ ഉപയോഗിക്കുന്നവരെ ആയിരിക്കും വില വർധന കൂടുതൽ ബാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക