സിബിഐ സീരീസിലെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന് പ്രശാന്ത് അലക്സാണ്ടര്‍. ചിത്രത്തിലൊരു പ്രധാന റോളില്‍ പ്രശാന്തും എത്തുന്നുണ്ട്.
‘സിബിഐ സീരിസിലെ മൂന്നാമത്തെ ചിത്രമായിരുന്ന സേതുരാമയ്യര്‍ സിബിഐയുടെ ക്ലൈമാക്സ് മമ്മൂക്കയ്ക്ക് പോലും അറിയില്ലായിരുന്നു എന്നൊരു കഥ ഞാന്‍ കേട്ടിട്ടുണ്ട്.
ഒടുവില്‍ മുകേഷേട്ടനും മമ്മൂക്കയും ചേര്‍ന്ന് എസ്എന്‍ സ്വാമി സാറിനെ പൊക്കി ഒരു മുറിയില്‍ കൊണ്ടുപോയി ലോക്ക് ചെയ്ത് മുഴുവന്‍ കഥയും പറയിപ്പിക്കുകയായിരുന്നെന്ന രീതിയില്‍ ഒരു തമാശക്കഥ സിബിഐ 5 ന്റെ സെറ്റില്‍ പ്രചരിച്ചിരുന്നു.’ മൂവിമാനുമായുള്ള അഭിമുഖത്തില്‍ പ്രശാന്ത് പറഞ്ഞു.
ഈ ചിത്രത്തിന്റെ കാര്യത്തിലും മമ്മൂട്ടി, സംവിധായകന് കെ മധു, എസ് എന്‍ സ്വാമി എന്നിവര്‍ക്ക് മാത്രമേ ചിത്രത്തിന്റെ മുഴുവന്‍ കഥയും അറിയൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്ന രമേശ് പിഷാരടിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക