കൊച്ചി: സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തിരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ. വിഷയം വിശാല അർത്ഥത്തിൽ കാണണം.
കോൺഗ്രസ് നേതൃത്വത്തിന്റേത് സങ്കുചിത കാഴ്ചപ്പാടാണ്. കോൺഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണ്.
എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ
കെ വി തോമസിന്റേത് പോലെ ഒരു തീരുമാനം എടുക്കാൻ ശശി തരൂരിന് കഴിഞ്ഞില്ല. തോമസ് പറഞ്ഞ പല കാര്യങ്ങളിലും താനും അനുഭവസ്ഥനെന്നും പി സി ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക