ബൾഗേറിയ: ബൾഗേറിയയിൽ സൈനിക ട്രക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദേശ പൗരന്മാർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
തെക്കുകിഴക്കൻ ബൾഗേറിയയിലെ റെസോവോയ്ക്കും ഗ്രാമതിക്കോവോയ്ക്കും ഇടയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.
ബൾഗേറിയൻ-ടർക്കിഷ് അതിർത്തിയുടെ സംരക്ഷണത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് ലോജിസ്റ്റിക് പിന്തുണ നൽകുകയായിരുന്നു ട്രക്ക്. മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇരയായ 12 പേരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മാത്രമാണ് പറയുന്നത്. അപകടത്തിന്റെ കാരണം അന്വേഷണത്തിലാണെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക