എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ (Hair Loss). പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു.
വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. താരനും മുടികൊഴിച്ചിലും അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം…
വെളിച്ചെണ്ണ…
200 മില്ലി വെളിച്ചെണ്ണയിൽ നാലോ അഞ്ചോ കറിവേപ്പില ചേർക്കുക. ശേഷം ഈ വെളിച്ചെണ്ണ ഒന്ന് ചൂടാക്കുക. കറിവേപ്പിലയുടെ നിറം മാറുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. പിന്നീട് ഇത് ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ച് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുക. 15 മിനുട്ട് ഇട്ട് തലയിൽ പുരട്ടി മസാജ് ചെയ്ത ശേഷം കഴുകി ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
മുട്ടയുടെ വെള്ള…
മുട്ടയുടെ വെള്ള മുടിയ്ക്ക് സൂപ്പർഫുഡാണെന്ന് തന്നെ പറയാം. മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് ചില പ്രധാനപ്പെട്ട പോഷകങ്ങളാണ്. മുട്ട ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഫലപ്രദമാണ്. മുട്ടയുടെ വെള്ള തലയിൽ തേച്ച് പിടിപ്പിച്ച ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്; റെസിപ്പി…
മുടികൊഴിച്ചിൽ (hair fall) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ജനിതകവും ഹോർമോൺ വ്യതിയാനങ്ങളും കൂടാതെ സമ്മർദ്ദകരമായ ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. മുടിക്ക് പതിവായി എണ്ണ പുരട്ടുന്നതും ഹെയർ മാസ്കുകൾ ഉപയോഗിക്കുന്നതും മാത്രമല്ല മുടിയ്ക്ക് ആന്തരിക പോഷണവും ആവശ്യമാണ്.
മുടി വളരെ പെട്ടെന്ന് പൊട്ടിപോകുന്നുണ്ടെങ്കിൽ അത് പോഷകാഹാരക്കുറവ് മൂലമാകാം. പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവയുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മാറുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഡയറ്റീഷ്യൻ റിച്ച ദോഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
വിറ്റാമിൻ സി (vitamin C) അടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ച് ഗുണം ചെയ്യും. കാരണം അവ കൊളാജൻ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. നെല്ലിക്കയിൽ വിറ്റാമിൻ സി, അമിനോ ആസിഡുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ മുടിക്ക് പോഷകഗുണങ്ങൾ നൽകുന്നു. നെല്ലിക്ക തലയോട്ടിയിലെ ഒപ്റ്റിമൽ പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
നെല്ലിക്കയും കറിവേപ്പിലയും ചേർത്തുള്ള ഡ്രിങ്ക് മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു. മൊത്തത്തിലുള്ള മുടി സംരക്ഷണ പ്രശ്നത്തിന് ലളിതവും ഫലപ്രദവുമായ പാനീയമാണിത്. രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും നെല്ലിക്കയും കറിവേപ്പിലയും ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
നെല്ലിക്കയിലെ വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്സിഡന്റുകൾ വർദ്ധിപ്പിക്കുന്നു. കറിവേപ്പിലയും നെല്ലിക്കയും ഉപയോഗിക്കുമ്പോൾ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. എങ്ങനെയാണ് നെല്ലിക്കയും കറിവേപ്പിലും കൊണ്ടുള്ള ഡ്രിങ്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…
മൂന്ന് നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കുക. ശേഷം ഒരു പിടി കറിവേപ്പില നെല്ലിക്കയും അൽപം വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ആവശ്യമെങ്കിൽ അൽപം കുരുമുളക് പൊടിയും ഉപ്പും ചേർക്കാം. ശേഷം ഈ ജ്യൂസ് ദിവസവും രാവിലെ ഒരു ഗ്ലാസ് കുടിക്കുക. മുടികൊഴിച്ചിൽ അകറ്റാൻ മികച്ചൊരു ഡ്രിങ്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക