തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ. നാലംഗ സംഘമാണ് പിടിയിലായത്.
അജിത് ലിയോൺ എന്ന ലഹരിവിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. ആക്രമണം നടത്തിയ അഖിൽ, രാഹുൽ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഒരിടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം ഉണ്ടായത്. ബോംബേറിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന തുമ്പ സ്വദേശി ക്ലീറ്റസ് അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
ആക്രമണത്തിൽ ക്ലീറ്റസിന്റെ വലത്തേക്കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക