തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചൽ മലവിളയിൽ വീടിന് നേരെ ക്രിമിനൽ കേസ് പ്രതി ബോംബെറിഞ്ഞു. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്.
നിരവധി കേസിൽ പ്രതിയായ അനീഷ് എന്നയാളാണ് ബോംബെറിഞ്ഞതെന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
24 മണിക്കൂറിനുള്ളിൽ 74,000 ടൺ ഇന്ധനം; ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം
അനീഷ്, ബന്ധുവി്നറെ വീട്ടിൽ ഒളിവിൽ കഴിയുന്ന വിവരം കിരൺ പുറത്തു പറഞ്ഞു എന്നാരോപിച്ചാണ് വീട് ആക്രമിച്ചത്. നെയ്യാർ ഡാം പൊലീസ് പരിശോധന നടത്തി.
ഇന്നലെയും സമാനമായ രീതിൽ തലസ്ഥാനത്ത് ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ഒരു സംഘം ബോംബെറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക