ഇന്ത്യയുടെ ദേശീയ ഭാഷയല്ല ഹിന്ദി എന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഹിന്ദി അടിച്ചേല്പിക്കുന്നതിലൂടെ ബി.ജെ.പി ‘സാംസ്കാരിക തീവ്രവാദം’ അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷ് ഉപയോഗിക്കരുത് എന്നുള്ള കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.
ഒരു കന്നഡിഗയെന്ന നിലയില്‍ അമിത് ഷായുടെ പ്രസ്താവനയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയാണ്.
ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അതിന് ഞങ്ങള്‍ ഒരിക്കലും സമ്മതിക്കുകയുമില്ല,’ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് ഹിന്ദി ഇംപോസിഷന്‍’ എന്ന ഹാഷ് ടാഗിനൊപ്പമാണ് സിദ്ധരാമയ്യ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക