സിപിഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് കെ വി തേമസ് കണ്ണൂരിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കെ വി തോമസിന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജയരാജൻ ചുവന്ന ഷാൾ അണിയിച്ചു .
പിണറായി വിജയന് കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാളാണെന്നും താന്‍ ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും കെ വി തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക