കിയ ഇന്ത്യ പുതുക്കിയ സെൽറ്റോസ് മിഡ്-സൈസ് എസ്യുവി രാജ്യത്ത് അവതരിപ്പിച്ചു. പുതിയ 2022 കിയ സെൽറ്റോസ് 10.19 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വിലയിൽ ആണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കിയ ഇവി6 ഇലക്ട്രിക് കാർ ഇന്ത്യയിൽ പരീക്ഷണത്തില്‍
എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നാല് എയർബാഗുകൾ ഉള്‍പ്പടെ ഉള്ള സുരക്ഷാ സവിശേഷതകൾ അടക്കം നിരവധി അപ്ഡേറ്റുകൾ ഈ വാഹനത്തിന് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 2022 കിയ സെൽറ്റോസിന്റെ വേരിയന്റ് തിരിച്ചുള്ള വിലകൾ ചുവടെയുള്ള പട്ടികയിൽ.
2022 കിയ സെൽറ്റോസ്: വേരിയന്റ് തിരിച്ചുള്ള വിലകൾ
1.5 ലിറ്റർ പെട്രോൾ വേരിയന്റുകൾ:
വേരിയന്റ് പേര് വില (എക്സ്-ഷോറൂം)
HTE 6MT 10.19 ലക്ഷം
HTK 6MT 11.25 ലക്ഷം
HTK+ 6MT 12.35 ലക്ഷം
HTK+ 6iMT 12.75 ലക്ഷം
HTX 6MT 14.15 ലക്ഷം
HTX IVT 15.15 ലക്ഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക