തിരുവനന്തപുരം: കോണ്‍ഗ്രസിനേയും പ്രവര്‍ത്തകരേയും ദുര്‍ബലമാക്കാം എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിന്ത നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കൂടുതല്‍ ആവേശത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി മുന്നോട്ട് പോകും. കെ വി തോമസ് അച്ചടക്ക ലംഘനമാണ് നടത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ നിര്‍ദേശം തള്ളുന്നവർ എങ്ങനെ പാര്‍ട്ടിയുടെ ഭാഗമാവുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക