മുംബൈ: ശിവസേന പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ലൗഡ്സ്പീക്കറില്‍ ഹനുമാന് ചാലിസ ഉള്‍പ്പെടെ ഭക്തിഗാനങ്ങളുമായി മഹാരാഷ്ട്ര നവ നിര്‍മ്മാണ സേന രംഗത്ത്.
പൊലീസ് സംഭവസ്ഥലത്തെത്തി ലൗഡ്സ്പീക്കര്‍ സ്ഥാപിച്ച വാഹനം കണ്ടുകെട്ടുകയും എംഎന്‍എസ് നേതാവ് യശ്വന്ത് കില്ലേകറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ശിവരാജ് പാര്‍ക്ക് പൊലീസാണ് ശിവരാജിനെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ പള്ളികളില്‍ നിന്നും ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ പുറത്ത് ലൗഡ്സ്പീക്കര്‍ സ്ഥാപിച്ച് ഹനുമാന് ചാലിസ വെക്കുമെന്ന് എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ നേരത്തെ സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു.
പിന്നാലെയാണ് ശിവസേന ആസ്ഥാനത്തെ പ്രതിഷേധം. ഇത്രയും ഉയര്‍ന്ന ശബ്ദത്തില്‍ എന്തിനാണ് പള്ളികളില്‍ ഉച്ചഭാഷിണിസ്ഥാപിക്കുന്നത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന് ചാലിസ വെക്കുമെന്നായിരുന്നു ഭീഷണി ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക