തിരുവനന്തപുരം: കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് സര്‍വീസ് ഇന്ന് ആരംഭിക്കും. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
കിടന്ന് യാത്ര ചെയ്യാനാകുന്ന കെഎസ്ആര്‍ടിസിയുടെ ആദ്യ സര്‍വീസാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്.
12ന് മടക്കയാത്ര ബാംഗളൂരുവില്‍ പകല്‍ മൂന്നിന് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. അന്നേ ദിവസം മലയാളികളുടെ യാത്രാ പ്രശ്നങ്ങള്‍ ബംഗളൂരു മലയാളി സംഘടനകളുമായി മന്ത്രി ചര്‍ച്ച ചെയ്യും. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ വിഹിതം ഉപയോഗിച്ച് 116 ബസാണ് സ്വിഫ്റ്റ് വാങ്ങിയത്. സീറ്റ് റിസര്‍വേഷന്‍ വ്യാഴം മുതല്‍ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക