യുവാക്കളെ ഏറെ ത്രസിപ്പിച്ച തരംഗം തന്നെയായിരുന്നു എംടി 15 ന്റേത്. ഇന്ത്യൻ ഇരുചക്ര വാഹന ലോകത്ത് യമഹയുടെ പരീക്ഷണം. ചെറിയ പ്രൊജക്ടർ ഹെഡ്ലൈറ്റും പിന്നിൽ ആൾക്ക് ഇരിക്കാൻ അധികമൊന്നും സ്ഥലം നൽകാത്ത സെൽഫിഷ് സീറ്റുമാണ് ഇന്ത്യയിൽ യുവാക്കൾക്ക് പ്രത്യേകിച്ചും ബോധിച്ചത്.
എഫ്21 പ്രോ ശ്രേണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണുകളുമായി ഒപ്പോ
ഇപ്പോഴിതാ അതേ യുവാക്കളെ ഉൾപ്പെടെ തേടി വലിയൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ആദ്യ വേർഷന്റെ ഗംഭീര വിജയത്തിന് പിന്നാലെ എംടി 15 ന്റെ വേർഷൻ 2.0 അവതരിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ് യമഹ. പുതിയ വേർഷന്റെ ബുക്കിങ് ഡീലർഷിപ്പുകളിൽ ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്.
കെ എസ് ഇ ബി സ്റ്റാളിലെത്തൂ; വൈദ്യുതി ബില്ലിൽ ലാഭം കൊയ്യൂ
പുതിയ R15 V4.0 ൽ അവതരിപ്പിച്ച ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ മീറ്റർ കൺസോളായിരിക്കും എംടി 15 നിൽ ഉണ്ടാകുക. സുരക്ഷയുടെ ഭാഗമായി ഡ്യുവൽ ചാനൽ എബിഎസും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. മാത്രമല്ല, കഴിഞ്ഞ വേർഷനിൽ അവതരിപ്പിച്ച 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയായിരിക്കും ഈ മോഡലിലും ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക