തൃശൂർ നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം. കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന ‘അറേബ്യൻ ഗ്രിൽ’ ഹോട്ടലിലാണ് തീ പടർന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം.
ഉടൻ തന്നെ ഹോട്ടലിന്റെ ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കാനായതിനാൽ ആളപായം ഒഴിവാക്കാനായി. ഹോട്ടലിന്റെ അടുക്കളഭാഗത്ത് നിന്നുമാണ് തീ പടർന്നത്. തൃശൂരില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക