ഡല്‍ഹി: ഡല്‍ഹിയിലെ മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകളിൽ നിന്ന് 27 കാരിയെ മോചിപ്പിച്ച് ദില്ലി വനിതാ കമ്മീഷൻ .
ദില്ലി പൊലീസിന്റെ സഹായത്തോടെയാണ് 27 കാരിയെ രക്ഷപ്പെടുത്തിയത്. മസാജ് പാർലർ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ വച്ച് യുവതിയ്ക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായെന്നും വനിതാ കമ്മീഷന് പരാതി ലഭിച്ചിരുന്നു. പരാതി കിട്ടിയതിന് പിന്നാലെ വനിതാ കമ്മീഷൻ പൊലീസുമായി സംഭവസ്ഥലത്തെത്തി, സ്ത്രീയെ മോചിപ്പിച്ചു.
ജോലി തേടിയാണ് താൻ മസാജ് പാർലറിലെത്തിയതെന്ന് മോചിപ്പിക്കപ്പെട്ട യുവതി പറഞ്ഞു. ആസാദ്പൂരിലെ നീതിക ടവറിലുള്ള ഗേറ്റ്വേ മസാജ് പാർലറിനെതിരെയായിരുന്നു പരാതി.
”അവർ എനിക്ക് മയക്കുമരുന്ന് നൽകി. ഇതോടെ സ്വബോധം നഷ്ടപ്പെട്ടു. അവിടെ നഗ്നരായ രണ്ട് പേർ ഉണ്ടായിരുന്നു. അവിടെ വച്ച് ആരോ എന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു” – രക്ഷപ്പെട്ട യുവതി വനിതാ കമ്മീഷനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക