കൊയിലാണ്ടി: തിരുവങ്ങൂർ പാർഥസാരഥി ക്ഷേത്രത്തിനു സമീപം ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ വടകര അഹല്യ കണ്ണാശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അനിരുദ്ധ് (28) മരിച്ചു.
ഇടിച്ച കാർ നിർത്താതെ പോയി. ഗവ. മെഡിക്കൽ കോളജ് തൃപ്തി ഹോട്ടൽ ഉടമ മുക്കം മണാശ്ശേരി മഠത്തിൽ തൊടിക അശോകന്റെ മകനാണ് അനിരുദ്ധ്.
നേരത്തേ കോട്ടയം അഹല്യ ആശുപത്രിയിലായിരുന്ന അനിരുദ്ധ് തിങ്കളാഴ്ചയാണു വടകരയിൽ ചുമതല ഏറ്റത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.
ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെ മരിച്ചു.
അമ്മ: ഷീബ. സഹോദരൻ: ആഷിത്ത്. ഇടിച്ച കാർ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി കൊയിലാണ്ടി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക