തിരുവനന്തപുരം: വടക്കൻ കേരളത്തിൽ രണ്ടു ദിവസം ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തി കേരള തീരത്തിന് സമാന്തരമായി വടക്കോട്ട് സഞ്ചരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക