‘കെജിഎഫ് 2’ നേടുന്ന വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡ് സിനിമയെ പരിഹസിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ.
കെജിഎഫ് ബോളിവുഡിന് പേടി സ്വപ്നമായി മാറിയിരിക്കുകയാണെന്നും താരങ്ങള്‍ക്കല്ല സിനിമയ്ക്കായാണ് പണം മുടക്കേണ്ടതെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
‘കെജിഎഫിന്റെ മോണ്‍സ്റ്റര്‍ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മ്മാണത്തില്‍ മുടക്കിയാല്‍ മികച്ച ക്വാളിറ്റിയുള്ളതും വിജയം കൈവരിച്ചതുമായ സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്. റോക്കി ഭായ് മെഷീന് ഗണ്ണുമായി മുംബൈയില്‍ എത്തി വെടിയുതിര്‍ത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ്.’
‘സിനിമയുടെ ഫൈനല്‍ കളക്ഷന്‍ ബോളിവുഡിന് നേരെയുള്ള സാന്‍ഡല്‍വുഡ് ന്യൂക്ലിയര്‍ ബോംബിടുന്നത് പോലെയായിരിക്കും. പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെയാണ്.’ വിവിധ ട്വീറ്റുകളിലായി രാം ഗോപാല്‍ വര്‍മ്മ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക