അനൂപ് മേനോന് സംവിധാനം ചെയ്യുന്ന പത്മയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നായികയായി എത്തുന്ന സുരഭി ലക്ഷ്മിയാണ് ടീസറിലെ ശ്രദ്ധാ കേന്ദ്രം. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന് തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ അദ്ദേഹമാണ് നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.
ശങ്കര്‍ രാമകൃഷ്ണന്, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക