മേടം
ആഘോഷങ്ങളിൽ പങ്കെടുക്കും.സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്.പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമാണ്. പുതിയ പ്രണയബന്ധങ്ങൾ എടുക്കാനും സാധ്യതയുണ്ട്.
എടവം
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും . അനാവശ്യ ചിന്തകൾ കൊണ്ട് മനസ് അസ്വസ്ഥമാകും. വീടുവിട്ട് കഴിയേണ്ടി വരാം.
മിഥുനം
അലങ്കാര വസ്ത്രങ്ങൾക്കും ആഡംബരങ്ങ ൾക്കുമായി ധാരാളം പണം ചെലവഴിക്കും.ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം പരിഹരിക്കും.ആരോഗ്യം ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി വിനോദ യാത്രയിൽ പങ്കെടു ക്കും.
കർക്കിടകം
വിനോദ യാത്ര ചെയ്യും. മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറും . ഭൂമി ക്രയവിക്രയം ലാഭ കരമായി നടക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും
ചിങ്ങം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനോ തർക്കത്തിനോ സാദ്ധ്യതയുണ്ട്. പുതിയ സംരംഭം തുടങ്ങാനിരുന്നത് താൽക്കാലികമായി നിർത്തി വയ്ക്കും.വിദ്യാർത്ഥികൾ പഠനത്തിൽ മിടുക്കരാകും.അനാവശ്യമായി പണം ചിലവാകും.
കന്നി
പൊതുവ നല്ല സമയമാണ്. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. സന്താനങ്ങൾ മുഖേന സന്തോഷം ലഭിക്കും. കുടുബത്തിൽ നിന്നും സഹായങ്ങൾ ലഭിക്കും.
തുലാം
ഈശ്വരാരാധനയ്ക്കായി കൂടുതൽ സമയം കണ്ടെത്തും. മുടങ്ങി കിടന്നിരുന്ന ചില കാര്യങ്ങൾ പുനരാരംഭിക്കും. സന്തോഷമുള്ള കാലമായി അനുഭവപ്പെടും. പ്രവർത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാവും.
വൃശ്ചികം
വരുമാനം വർദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. കലാരംഗത്ത് അവസരങ്ങൾ വർദ്ധിക്കും.യാത്ര ഗുണകരമായി തീരും.
ധനു
ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് കിട്ടും.പൂർവിക സ്വത്തിൽ കൈവശം വന്നുചേരും. പുതിയ ബന്ധുത്വം ലഭിക്കും. ഔദ്യോഗികയാത്ര ഗുണകരമാകും.
മകരം
പുണ്യക്ഷേത്രദർശനം സാദ്ധ്യമാകും. പുതിയ വീട്ടിലേക്കു താമസം മാറാൻ കഴിയും വിദ്യാർ ത്ഥികൾക്ക് ഉപരിപഠനത്തിന് അനുകൂല സമയമാണ്. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.
കുംഭം
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കർമ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അൽപം ആശ്വാസം ലഭിക്കും. വാഹനസംബന്ധമായി ചെലവുകൾ കൂടും. എല്ലാ കാര്യത്തിലും പ്രതീക്ഷിക്കുന്നതിലേറെ ചെലവുണ്ടാകും.
മീനം
ഭൂമിഇടപാടുകൾ ലാഭകമാകും .സ്വർണാഭ രണങ്ങൾ വാങ്ങുകയോ കൈവശം വന്നു ചേരുകയോ ചെയ്യും. കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമി ക്കണം. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക