വിനായകന്, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് അണിയിച്ചൊരുക്കുന്ന പന്ത്രണ്ടിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്.
അല്‍ഫോന്‍സ് ജോസഫ് സംഗീതമൊരുക്കുന്ന പടകള്‍ ഉണരേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണ് പുറത്തിറക്കിയിട്ടുള്ളത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.
ബി.കെ.ഹരിനാരായണന്, ജോ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ടിന്റെ വരികളൊരുക്കിയിരിക്കുന്നത്.
പാട്ടിന് പിന്നാലെ നിരവധി ആരാധകരും കമന്റുമായി എത്തുന്നുണ്ട്. എന്തായാലും സംഭവം പൊളിച്ചൂ എന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.+
പ്രതികരിക്കാൻ ഇവിടെ എഴുതുക