ന്യൂഡൽഹി ∙ കോവിഡ് ആശങ്ക വീണ്ടും ശക്തമാകുന്നതിനിടെ, സ്കൂൾ കുട്ടികൾക്കിടയിലും വൈറസ് ബാധ കൂടുന്നു. ഡൽഹിയിൽ പുതുതായി ചികിത്സ തേടിയവരിൽ 27% കുട്ടികളാണ്. സ്കൂളുകൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നതിനിടെയാണിത്.
യുപിയിലെ നോയിഡയിൽ ഇന്നലെ സ്ഥിരീകരിച്ച 70 കോവിഡ് കേസുകളിൽ 14 ഉം കുട്ടികളിലാണ്. ഡൽഹിയിൽ കഴിഞ്ഞ 47 ദിവസത്തിനിടെ പ്രതിദിന കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത് വെള്ളിയാഴ്ചയാണ്. കോവിഡ് സ്ഥിരീകരണ നിരക്ക് 4% ആയി.
അതേസമയം, കോവിഡ് ബാധിതരായി കുട്ടികൾ ചികിത്സ തേടുന്നതിൽ ആശങ്കപ്പെടാനില്ലെന്നു ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് സിങ് ഗുലേറിയ പറഞ്ഞു. കുട്ടികൾക്കിടയിലെ കോവിഡ് ബാധ നേരിയതാണെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ രോഗമുക്തി നേടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക