ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം മുംബൈയിൽ വൈകാതെ ചേരുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാറും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ചർച്ചകൾ നടത്തിയിട്ടുണ്ട്.
യോഗം ചേരുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, വർഗീയ ധ്രുവീകരണ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപിയിതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ രാമനവമിയും ഹനുമാൻ ജയന്തിയും പ്രമാണിച്ച് നടത്തിയ ഘോഷയാത്രകൾക്കിടെയുണ്ടായ ആക്രമണങ്ങൾ വോട്ടർമാരെ ധ്രുവീകരിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ്. പള്ളികളിലെ ഉച്ചഭാഷിണികൾ മേയ് മൂന്നിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ക്രമസമാധാനനില തകർക്കാന്‍ ശ്രമിക്കുന്ന എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ ‘പുതിയ ഹിന്ദു ഉവൈസി’യാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക