കോട്ടയത്ത് 15 വയസുകാരി ഫ്ളാറ്റില്‍ നിന്നും ചാടി മരിച്ചത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് എന്ന നിഗമനത്തില്‍ പൊലീസ്.
വീട്ടുകാരുമായി പിണങ്ങി 12വയസുകാരന് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് കോട്ടയം ജില്ലയില്‍ ഇന്നലെ രാത്രിയോടെ മറ്റൊരു സംഭവവും ഉണ്ടായത്.
പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയായ റയാന് സൂസന് മേരിയാണ് താമസിക്കുന്ന ഫ്ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് ചാടിയത്.
രാത്രി 10.15ഓടെയായിരുന്നു സംഭവം. ഉടന്‍ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ റയാന് മരിച്ചു.കുട്ടിയ്ക്ക് വിഷാദമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ഡെന്നി കുര്യനാണ് റയാന്റെ പിതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക