പാലക്കാട് എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ ആരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല
ഒരു വര്‍ഷം മുന്‍പ് നടന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിയ കേസിലെ നാല് പ്രതികളെയാണ് ഇന്നലെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. കൃത്യം നടത്തിയ അഞ്ചംഗ സംഘം തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് പൊലീസ് കരുതുന്നത്. സുബൈറിന്റെത് നേരത്തെ പദ്ധതിയിട്ട കൊലപാതകമെന്നുറപ്പിക്കുന്ന പൊലീസ് കേസിലെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും സജീവമായി അന്വേഷിക്കുന്നുണ്ട്.
ഇന്നലെ ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ യോഗം ചേര്‍ന്ന് കേസിലെ അന്വേഷണപുരോഗതിയും ജില്ലയിലെ ക്രമസമാധാന ആശങ്കകളും വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക