തൃശൂര്‍: വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലിയുള്ല തര്‍ക്കം കയ്യാങ്കളിയിലെത്തി.
മകൻ അമ്മയെ തല്ലി എല്ലൊടിച്ചു. തൃശൂര്‍ അന്തിക്കാട് സ്വദേശി സുദീഷാണ് വിഷുക്കണിയുടെ പേരിൽ അമ്മയെ തല്ലി എല്ലൊടിച്ചത്. ഭാര്യയുടെ നിലവിളക്ക് സുധീഷിന്റെ അമ്മ എടുത്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
പാലക്കാട്ടെ ഇരട്ട കൊലപാതകം: ദൃക്സാക്ഷികളില്‍ നിന്നും കാര്യമായ വിവരങ്ങളില്ല, രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ ആയില്ല
വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു. അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയ്യിന്റെ എല്ല് പൊട്ടി. പരിക്കേറ്റ ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക