നടന് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് ദിലീപും സംഘവും സന്നിധാനത്ത് എത്തിയത്. മാനേജര്‍ വെങ്കി, സുഹൃത്ത് ശരത് എന്നിവരാണ് ദിലീപിനൊപ്പം ഉണ്ടായിരുന്നത്.
സന്നിധാനത്ത് ഏറെ നേരം ചിലവഴിച്ച ദിലീപ് മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും വാങ്ങിയാണ് മലയിറങ്ങിയത്.നടിയെ അക്രമിച്ച കേസില്‍ അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നതിനിടെയാണ് ദിലീപും സംഘവും ശബരിമല ദര്‍ശനം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് വിചാരണാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തങ്ങളുടെ കൈയ്യില്‍ നിന്നും രേഖകള്‍ ചോര്‍ന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക