പലരുടെയും സ്വഭാവമാണ് സ്വന്തം വാഹനം അനധികൃതമായി പാർക്ക് ചെയ്യുകയെന്നത്. എന്നാൽ ദുബൈയിൽ ഇനി ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയാകാം. മറ്റൊന്നുമല്ല, അനധികൃതമായി ഇ-സ്കൂട്ടർ പാർക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ പിഴ ഈടാക്കുവാനാണ് തീരുമാനമെടുത്തിരിക്കുന്നത്.
വെള്ളം കുടിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം
ഇ-സ്കൂട്ടറുകൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലങ്ങൾ തന്നെ നിർദേശിച്ചിട്ടുണ്ട്. അവിടെ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുകയുള്ളു. അല്ലാത്ത പക്ഷം, 200 ദിർഹം പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ദുബൈ ആർ.ടി.എ ആണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചായ ഇങ്ങനെ കുടിക്കൂ, തടി പോകുന്ന വഴി അറിയില്ല
ഓൺലൈൻ ടെസ്റ്റും പരിശീലനവും പൂർത്തിയാക്കുന്നവർക്കാണ് ഇ-സ്കൂട്ടർ ലൈസൻസ് നൽകുക. ലൈസൻസിനായി അപേക്ഷ സമർപ്പിക്കാൻ നിരവധി പേർ തയ്യാറായിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആർ.ടി.എയുടെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക