കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട. ഗുജറാത്തി സ്ട്രീറ്റില്‍ വെച്ച് മാരക മയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി.
കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു.
15 പാക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയ്ക്ക് ഏകദേശം 30000 രൂപ വില വരും. മുൻപും ഇയാൾക്കെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
മത്തായി കസ്റ്റഡി മരണം; പ്രതികളായ ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു, സിബിഐയുടെ അന്വേഷണ റിപ്പോർട്ട് ശരിവച്ച് വനം വകുപ്പ്, ഏഴ് ഉദ്യോഗസ്ഥരെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി
അടുത്ത കാലങ്ങളിലായി നഗരത്തില്‍ യുവാക്കൾക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചു വരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക