ഷവോമി 11ഐ 5ജി ഫ്ലിപ്കാർട്ടിൽ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം. ഷവോമിയുടെ മിഡ്റേഞ്ച് സ്മാർട്ട്ഫോണാണ് 11 ഐ 5ജി.
ഇതിന്റെ അടിസ്ഥാന വിലയില്‍ നിന്നും 23,000 രൂപ കുറവില്‍ ഇത് വാങ്ങാനുള്ള അവസരമാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഒരുങ്ങുന്നത്. ഫ്ലിപ്പ്കാര്‍ട്ടിലെ വിവിധ ഓഫറുകള്‍ സംയോജിപ്പിച്ചാല്‍ ഈ കനത്ത വിലക്കുറവ് നേടാം.
കൃത്യമായി ഈ ഓഫറുകള്‍ ഉപയോഗിച്ചാല്‍ 10,000 രൂപയിൽ താഴെ വിലയ്ക്ക് ഷവോമി 11ഐ 5ജി സ്വന്തമാക്കാം.
ഷവോമി 11 ഐ 5ജി 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 29,999 രൂപയാണ്. നിവവില്‍ ഫ്ലിപ്പ്കാര്‍ട്ട് നല്കുന്ന 16 ശതമാനം കിഴിവ് കഴിഞ്ഞ ശേഷം 5000 രൂപ കുറവ് ഈ വിലയില്‍ ഉണ്ടാകും.
ഇതോടെ വില 24,999 രൂപയായി. കൂടാതെ, ഉപയോക്താക്കൾ കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകളും EMI ഇടപാടുകളും ഉപയോഗിക്കുകയാണെങ്കിൽ 1000 രൂപ വരെ ഡിസ്ക്കൗണ്ട് ലഭിക്കും.
ഇതിന് പുറമേ ഈ ഫോണിന് എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഉപകരണം വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 17,000 രൂപ വരെ കിഴിവ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക