ആലപ്പുഴ: കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പരാജയപെട്ടുവെന്ന വിമർശനവുമായി കെവി തോമസ്.
50 ലക്ഷം മെമ്പർഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണുളളത്.
ഗ്രൂപ്പുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ല. ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുളളയാളാണ് താൻ. കെപിസിസി പ്രസിഡന്റ് ഗ്രൂപ്പിന്റെ ഭാഗമാണെന്നു താൻ കരുതുന്നില്ല.
എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും കെവി തോമസ് പറഞ്ഞു. ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്റെ സമ്പ്രദായമല്ല. 50 ലക്ഷം മെമ്പർഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും കെ വി തോമസ് വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക