മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം കിട്ടാൻ ആഗ്രഹിക്കുന്നുവെന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദിനേശ് കാർത്തിക് .
ഐപിഎല്ലില്‍ മിന്നും ഫോമിലുള്ള ദിനേശ് കാർത്തിക്കിനെ ടീം ഇന്ത്യ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇതിഹാസ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കറും പറഞ്ഞു.
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിന് പിന്നാലെയാണ് ദിനേശ് കാർത്തിക് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.
കൊവിഡ് ഭീതിക്കിടെ ഐപിഎല്‍; ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ
‘ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ നീലക്കുപ്പായം അണിയണം. കഴിഞ്ഞ ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും’ ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക