മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരവും ലക്നൗ സൂപ്പർ ജയന്റ്സ് നായകനുമായ കെ എൽ രാഹുൽ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയെയാണ് രാഹുൽ വിവാഹം ചെയ്യുന്നത്.
ഈ വർഷം തന്നെ വിവാഹം നടന്നേക്കുമെന്ന് ബോളിവുഡ് വാർത്താ പോർട്ടലായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി.
വിവാഹത്തിനുള്ള തയ്യാറെടുപ്പ് ഇരുവരുടെയും കുടുംബങ്ങൾ തുടങ്ങിക്കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹം. എന്നാൽ വിവാഹ വാർത്തയിൽ രാഹുലോ ആതിയയോ കുടുംബങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക