കോട്ടയം: തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു. വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്കി.
തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വിഷക്കായ കഴിച്ചാണ് രണ്ട് പെൺകുട്ടികളും സ്വന്തം വീടുകളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയിലായ വെള്ളൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി നേരത്തെ പോക്സോ കേസിൽ ഇരയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക